കർഷകർക്ക്​ മണ്ണെണ്ണ പെർമിറ്റ് വൈകുന്നു; നടപടിയാവശ്യപ്പെട്ട്​ എം.എൽ.എ

കാസർകോട്: മണ്ണെണ്ണ പെർമിറ്റ് ലഭിക്കാത്തതിനാൽ കൃഷി ചെയ്യാനാവാത്തവരുടെ ദുരിതമകറ്റണമെന്ന് ആവശ്യ​െപ്പട്ട്​ കെ.കുഞ്ഞിരാമൻ എം.എൽ.എ ജില്ല കലക്ടർക്ക് നിവേദനം നൽകി. ജില്ലയിൽ മണ്ണെണ്ണ മോട്ടോർ ഉപയോഗിച്ച് കൃഷി ചെയ്യുന്നവർക്ക് ഈ വർഷം ഇതുവരെ മണ്ണെണ്ണ പെർമിറ്റ് ലഭിച്ചിട്ടില്ല. മോട്ടോർ പ്രവർത്തിക്കാനാവശ്യമായ മണ്ണെണ്ണ, ജില്ല സപ്ലൈ ഓഫിസർ പെർമിറ്റ് കൊടുക്കുന്നതി​‍ൻെറ അടിസ്ഥാനത്തിൽ റേഷൻ കടകളിലൂടെയാണ് കൃഷിക്കാർക്ക് നൽകിവരുന്നത്. ഭൂമിയുടെ വിസ്തീർണത്തി​‍ൻെറ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും പെർമിറ്റ് കൊടുക്കുന്നത്. കൃഷിഭവനിലൂടെയാണ് കർഷകരെ തിരഞ്ഞെടുക്കുന്നതെന്നും കത്തിൽ പറയുന്നു. മണ്ണെണ്ണ പെർമിറ്റ് ലഭിക്കാത്തതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് കർഷകർക്ക് വരുന്നത്. കലക്ടർ ഇടപെട്ട് പെർമിറ്റ് ലഭിക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ജില്ല സപ്ലൈ ഓഫിസർക്കും കത്തി​‍ൻെറ പകർപ്പ് അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.