ചാലിങ്കാൽ-വെള്ളിക്കോത്ത് റോഡ് ജനകീയ സമിതി യോഗം

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത്-ചാലിങ്കാൽ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ശോഭയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നമ്പ്യാരടുക്കം മുതൽ പെരളം വയലിന് മുമ്പുവരെയുള്ള രണ്ടര കിലോമീറ്റർ റോഡ് ഒറ്റലെയർ നവീകരണം ഈ മാസം 28നകം നടത്തി തീർക്കുമെന്ന് യോഗത്തിൽ അധികൃതർ ഉറപ്പുനൽകി. ജനങ്ങളുടെ പരാതിയിന്മേൽ ഉണ്ടായ പ്രശ്​നങ്ങളെ തുടർന്നാണ് ജനകീയ സമിതി അടിയന്തര യോഗം വിളിച്ചുചേർത്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദാമോദരൻ, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ്, കാസർകോട് പാക്കേജ് നോഡൽ ഓഫിസർ കെ.പി. രാജ്മോഹനൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ വിനോദ് കുമാർ, റവന്യൂ മന്ത്രിയെ പ്രതിനിധാനംചെയ്​ത്​ പി.എ കെ. പത്​മനാഭൻ, ജനകീയ സമിതി കൺവീനർ വി. രാഘവൻ, വാർഡ് മെംബർമാരായ ടി.വി. കരിയൻ, പി. മിനി, രാഷട്രീയ കക്ഷി പ്രതിനിധികളായ എം. പൊക്ലൻ, വി. നാരായണൻ മാസ്​റ്റർ, കെ.വി. കൊട്ടൻ കുഞ്ഞി, വി. ബാലകൃഷ്ണൻ, സുരേഷ് വേലാശ്വരം തുടങ്ങിയവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.