ഗാന്ധിസ്മൃതി യാത്ര

ഉദുമ: ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ബേക്കലില്‍ നിന്നാരംഭിച്ച യാത്ര ജില്ല കോണ്‍ഗ്രസ് പ്രസിഡൻറ്​ ഹക്കിം കുന്നില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ ബി. ബാലകൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ്​ എം. ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ വയലില്‍, കെ.പി. സുധര്‍മ, പി.വി. ഉദയകുമാര്‍, മജീദ് മാങ്ങാട്, കെ.എം. അമ്പാടി, അന്‍വര്‍ മാങ്ങാട്, ശംഭു ബേക്കല്‍, ടി.ആര്‍. നന്ദന്‍, കൊപ്പല്‍ പ്രഭാകരന്‍, പുഷ്പ ശ്രീധരന്‍, സുകുമാരി ശ്രീധരന്‍ തുടങ്ങിയവര്‍ സ്മൃതിയാത്രക്ക് നേതൃത്വം നല്‍കി. രാവിലെ ബേക്കലില്‍നിന്ന് ആരംഭിച്ച് മാങ്ങാട്, ബേവൂരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകീട്ട്​ പാലക്കുന്നില്‍ സമാപിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ സമാപനം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.