എ.എച്ച്.എസ്.ടി.എ ജില്ല സമ്മേളനം സമാപിച്ചു

'ഹയർ സെക്കൻഡറി മേഖലയെ തകർക്കാൻ അനുവദിക്കില്ല' കാസർകോട്​: ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള ചവിട്ടുപടിയായ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെയും ഹയർസെക്കൻഡറി അധ്യാപകരെയും തളർത്താനുള്ള ശ്രമം തടയുമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം വ്യക്​തമാക്കി. ജൂനിയർ അധ്യാപകരെ സീനിയറാക്കി മാറ്റുക, മാർച്ചിലെ ഹയർ സെക്കൻഡറി പരീക്ഷകളിലെ സിലബസ് സംബന്ധിച്ച അവ്യക്തത ദൂരീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഭാരവാഹികൾ: സുനിൽ മാത്യുസ് (പ്രസി.​), അൻവർ എ.ബി ചെമ്മനാട്(ജന.സെക്ര.), പ്രവീൺ കുമാർ (ട്രഷ.), ജിജി തോമസ്, പി. രതീഷ് കുമാർ, വി.പി. പ്രിൻസ് മോൻ, സുബിൻ ജോസ് (സംസ്​ഥാന സമിതിയംഗങ്ങൾ), എ.കെ. വാസുദേവൻ, വി.എൻ. പ്രസാദ്, കെ.പി. രാജേന്ദ്രൻ, എ.എം. സാലു രാജപുരം, രാജേഷ് വരക്കാട് (വൈസ്​.പ്രസി.), സിനോജ് ടോം ചെമ്മനാട്, ജയകൃഷ്ണൻ മിയാപദവ്, കൃഷ്ണരാജ് അഗൽപാടി, ലോഗേഷ് മിയാപദവ്, രാകേഷ് കൊടലമൊഗർ (സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.