'ഹയർ സെക്കൻഡറി മേഖലയെ തകർക്കാൻ അനുവദിക്കില്ല' കാസർകോട്: ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള ചവിട്ടുപടിയായ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെയും ഹയർസെക്കൻഡറി അധ്യാപകരെയും തളർത്താനുള്ള ശ്രമം തടയുമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം വ്യക്തമാക്കി. ജൂനിയർ അധ്യാപകരെ സീനിയറാക്കി മാറ്റുക, മാർച്ചിലെ ഹയർ സെക്കൻഡറി പരീക്ഷകളിലെ സിലബസ് സംബന്ധിച്ച അവ്യക്തത ദൂരീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഭാരവാഹികൾ: സുനിൽ മാത്യുസ് (പ്രസി.), അൻവർ എ.ബി ചെമ്മനാട്(ജന.സെക്ര.), പ്രവീൺ കുമാർ (ട്രഷ.), ജിജി തോമസ്, പി. രതീഷ് കുമാർ, വി.പി. പ്രിൻസ് മോൻ, സുബിൻ ജോസ് (സംസ്ഥാന സമിതിയംഗങ്ങൾ), എ.കെ. വാസുദേവൻ, വി.എൻ. പ്രസാദ്, കെ.പി. രാജേന്ദ്രൻ, എ.എം. സാലു രാജപുരം, രാജേഷ് വരക്കാട് (വൈസ്.പ്രസി.), സിനോജ് ടോം ചെമ്മനാട്, ജയകൃഷ്ണൻ മിയാപദവ്, കൃഷ്ണരാജ് അഗൽപാടി, ലോഗേഷ് മിയാപദവ്, രാകേഷ് കൊടലമൊഗർ (സെക്ര.).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 12:03 AM GMT Updated On
date_range 2021-01-30T05:33:17+05:30എ.എച്ച്.എസ്.ടി.എ ജില്ല സമ്മേളനം സമാപിച്ചു
text_fieldsNext Story