ദേശീയ സീനിയർ ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്​ പാലക്കുന്നിൽ

ഉദുമ: നാഷനൽ ടെന്നിസ് വോളിബാൾ ഫെഡറേഷ​‍ൻെറ ദേശീയ ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്​ ഇത്തവണ പാലക്കുന്നിൽ നടക്കും. ഗ്രീൻവുഡ്‌സ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ ഫെബ്രുവരി 26 മുതൽ 28 വരെയാണ് മത്സരം. 26 സംസ്ഥാനങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതി രൂപവത്കരണ യോഗം ഉദുമ കാപ്പിൽ ബീച്ച് സനബിൽ ഹാളിൽ ശനിയാഴ്​ച മൂന്നിന് ചേരും. എസ്.പി.സി കേഡറ്റുകൾക്ക് സൈബർ ക്ലാസ് ഉദുമ: തച്ചങ്ങാട് ഗവ. ഹൈസ്കൂൾ എസ്.പി.സി യൂനിറ്റി​ൻെറ നേതൃത്വത്തിൽ സൈബർ കെയർ എന്ന പേരിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ഉദ്ഘാടനം പ്രധാനാധ്യാപകൻ പി.കെ സുരേശൻ നിർവഹിച്ചു. പ്രണാബ് കുമാർ, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. എസ്.പി.സിയുടെ സി.പി.ഒ ഡോ. സുനിൽകുമാർ കോറോത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.