നീലേശ്വരം-എടത്തോട് റോഡ് ടാറിങ്​ നിലച്ചു

നീലേശ്വരം: മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ നീലേശ്വരം-എടത്തോട് റോഡി​‍ൻെറ മെക്കാഡം ടാറിങ്​ പ്രവൃത്തി നിലച്ചു. നീലേശ്വരം -ഇടത്തോട് 13 കിലോമീറ്റർ റോഡാണ് നവീകരിക്കേണ്ടത്. ഇതിൽ എടത്തോട് മുതൽ ചോയ്യങ്കോട് വരെ ഭാഗികമായി ടാറിങ്​ ചെയ്തിട്ടുണ്ട്. ഇനി ചോയ്യങ്കോട് മുതൽ നീലേശ്വരം വരെയാണ് ടാറിങ്​ ചെയ്യേണ്ടത്. കരാർ ഏറ്റെടുത്ത്​ ഒന്നര വർഷം കഴിഞ്ഞെങ്കിലും ഇതുവരെയായി ടാറിങ്​ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല. 2018-19ലാണ് കരാർ ഏറ്റെടുത്തത്​. 18 മാസം കൊണ്ട് പണി തീർക്കാമെന്നുള്ള ഉറപ്പിലാണ് കരാർ. എന്നാൽ, ഒന്നര വർഷത്തിനുള്ളിൽ താലൂക്ക് ആശുപത്രി മുതൽ ചോയ്യങ്കോട് വരെ പാലായി, നരിമാളം വളവിൽ റോഡ് കിളച്ചിട്ട് താറുമാറാക്കിയതല്ലാതെ നവീകരണം നടന്നില്ല. നിലവിലുള്ള റോഡ് പൊളിച്ചാണ് പ്രവൃത്തി. അതിനാൽ ഈ ഭാഗങ്ങളിൽ യാത്ര ദുസ്സഹമാണ്​. പൂവാലംകൈ, പുത്തരിയടുക്കം, നരിമാളം, ചോയ്യങ്കോട് എന്നിവിടങ്ങളിൽ റോഡില്ലാത്ത അവസ്​ഥയാണ്​. ടാറിങ്​ ഇളക്കിമാറ്റിയ പാലായി റോഡ്‌, നരിമാളം വളവ് എന്നിവിടങ്ങളിൽ താമസിക്കുന്നവർ പൊടിശല്യം കാരണം പൊറ​ുതിമുട്ടി. റോഡ് വീതികൂട്ടുന്നതി​ൻെറ ഭാഗമായി നീലേശ്വരം കോൺ​െവൻറ്​ ജങ്​ഷൻ മുതൽ ബ്ലോക്ക് ഓഫിസ് വരെ സ്വകാര്യ സ്ഥലം ഏറ്റെടുത്തിട്ട്​ മാസങ്ങളായി. ടാറിങ്​ പുനരാരംഭിക്കാൻ കിനാനൂർ കരിന്തളം പഞ്ചായത്ത്, നീലേശ്വരം നഗരസഭാധികൃതർ കരാറുകാരനിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ശക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.