കരിന്തളം കമ്മാടം കുടിവെള്ള പദ്ധതി നോക്കുകുത്തി

നീലേശ്വരം: ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച കിനാനൂർ കരിന്തളം പഞ്ചായത്തിലെ കമ്മാടം കുടിവെള്ള പദ്ധതി നോക്കുകുത്തിയായി. ഒരുകോടിയിലേറെ രൂപ മുടക്കി പണിത കുടിവെള്ള പദ്ധതിയിൽനിന്ന്​ ഒരു തുള്ളി വെള്ളംപോലും കിട്ടാതെ ജനം നട്ടംതിരിയുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കമ്മാടം ശുദ്ധജല പദ്ധതിക്കു കീഴിലെ അമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്നത്. ഓരോ വീട്ടുകാരും 4000 രൂപ ഗുണഭോക്തൃ വിഹിതവും സംസ്ഥാന സർക്കാറി​‍ൻെറയും പഞ്ചായത്തി​‍ൻെറയും ഫണ്ട് ഉപയോഗിച്ചുമാണ് ഒരു കോടിയിലേറെ രൂപ ചെലവിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കിയത്. ഉദ്ഘാടനം കെങ്കേമമായി നടന്നുവെങ്കിലും പദ്ധതിയിൽനിന്ന്​ ആറുമാസം മാത്രമാണ് കുടിവെള്ളം കിട്ടിയത്. പദ്ധതി നടത്തിപ്പിനായി ജനകീയ കമ്മിറ്റിയും രൂപവത്​കരിച്ചിരുന്നു. വെള്ളം കിട്ടാതായതോടെ കമ്മറ്റിക്കാരേയും കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളത്തെ കുറിച്ച് ചോദിക്കുമ്പോൾ പഞ്ചായത്തിനോട് ചോദിക്കാനാണത്രെ കമ്മിറ്റിക്കാർ പറയുന്നത്. പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ അവർ കൈമലർത്തി. ഇതിനിടയിൽ കുടിവെള്ളം കിട്ടാതെ ദുരിതം പേറുന്നത് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.