ഡോക്യുമെൻററി ചിത്രീകരണം തുടങ്ങി

ഡോക്യുമൻെററി ചിത്രീകരണം തുടങ്ങി ഉദുമ: പ്രമുഖ കാർട്ടൂണിസ്​റ്റും ഉദുമ ഗവ. ഹൈസ്കൂൾ ചിത്രകല അധ്യാപകനുമായിരുന്ന കെ.എ. ഗഫൂറി​‍ൻെറ കലാജീവിതത്തെ ആസ്പദമാക്കി ഡോക്യുമൻെററി തയാറാക്കുന്നു. ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടക്കുന്ന അന്താരാഷ്​ട്ര കലാപ്രദർശനത്തിൽ കെ.എ. ഗഫൂറി​‍ൻെറ വരകൾ പ്രദർശിപ്പിക്കുന്നതി​‍ൻെറ ഭാഗമായി 'അസ്ഹാബുൽ കഹ്ഫ്' എന്ന പേരിലാണ് ഡോക്യുമൻെററി തയാറാക്കുന്നത്. ചിത്രീകരണത്തി​‍ൻെറ സ്വിച്ച്ഓൺ ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. ലക്ഷ്മി നിർവഹിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട് അധ്യക്ഷത വഹിച്ചു. ഡോ. അബ്​ദുൽ അഷറഫ്, ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീതാകൃഷ്ണൻ, ഉദുമ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്​ കെ.എ. മുഹമ്മദലി, എഴുത്തുകാരൻ എം.എ. റഹിമാൻ, ജിബി വത്സൻ, ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. എം. ലളിത, ഹെഡ്മാസ്​റ്റർ ടി.വി. മധുസൂദനൻ, കെ.എ. ഗഫൂർ എന്നിവർ സംസാരിച്ചു. മാങ്ങാട് രത്നാകരൻ, ജയൻ മാങ്ങാട്, ബാര ഭാസ്കരൻ തുടങ്ങിയരാണ് ഡോക്യുമൻെററിയുടെ അണിയറ പ്രവർത്തകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.