ഡോക്യുമൻെററി ചിത്രീകരണം തുടങ്ങി ഉദുമ: പ്രമുഖ കാർട്ടൂണിസ്റ്റും ഉദുമ ഗവ. ഹൈസ്കൂൾ ചിത്രകല അധ്യാപകനുമായിരുന്ന കെ.എ. ഗഫൂറിൻെറ കലാജീവിതത്തെ ആസ്പദമാക്കി ഡോക്യുമൻെററി തയാറാക്കുന്നു. ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടക്കുന്ന അന്താരാഷ്ട്ര കലാപ്രദർശനത്തിൽ കെ.എ. ഗഫൂറിൻെറ വരകൾ പ്രദർശിപ്പിക്കുന്നതിൻെറ ഭാഗമായി 'അസ്ഹാബുൽ കഹ്ഫ്' എന്ന പേരിലാണ് ഡോക്യുമൻെററി തയാറാക്കുന്നത്. ചിത്രീകരണത്തിൻെറ സ്വിച്ച്ഓൺ ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി നിർവഹിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട് അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ അഷറഫ്, ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീതാകൃഷ്ണൻ, ഉദുമ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.എ. മുഹമ്മദലി, എഴുത്തുകാരൻ എം.എ. റഹിമാൻ, ജിബി വത്സൻ, ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. എം. ലളിത, ഹെഡ്മാസ്റ്റർ ടി.വി. മധുസൂദനൻ, കെ.എ. ഗഫൂർ എന്നിവർ സംസാരിച്ചു. മാങ്ങാട് രത്നാകരൻ, ജയൻ മാങ്ങാട്, ബാര ഭാസ്കരൻ തുടങ്ങിയരാണ് ഡോക്യുമൻെററിയുടെ അണിയറ പ്രവർത്തകർ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2021 11:58 PM GMT Updated On
date_range 2021-01-18T05:28:03+05:30ഡോക്യുമെൻററി ചിത്രീകരണം തുടങ്ങി
text_fieldsNext Story