മലയോരത്തെ ജീവനക്കാർക്ക് സുരക്ഷിത ഇടം –റവന്യൂ മന്ത്രി

രാജപുരം: മലയോരത്ത് ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യമിട്ടാണ് സംസ്ഥാന ഭവന നിർമാണ ബോർഡ് മുഖേന ഫ്ലാറ്റുകൾ നിർമിക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ പുലിയുംകുളത്ത് സംസ്ഥാന ഭവന നിർമാണ ബോർഡ് മുഖേന സർക്കാർ ജീവനക്കാർക്കുവേണ്ടി നിർമിക്കുന്ന ഫ്ലാറ്റുകളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. വെള്ളരിക്കുണ്ട് സിവിൽ സ്​റ്റേഷ​‍ൻെറ നിർമാണം പുരോഗമിക്കുകയാണ്. നിർമാണം പൂർത്തിയാകുന്നതോടെ, ജോലിക്കായി ഇവിടെ എത്തിച്ചേരുന്ന ജീവനക്കാർക്ക് താമസം പ്രധാനപ്പെട്ട വിഷയമാണ്​. ആസ്ഥാന മന്ദിരം പൂർത്തീകരിക്കുന്നതോടൊപ്പം അവർക്ക് താമസസൗകര്യം ഉറപ്പാക്കുന്നതിനുള്ള ഫ്ലാറ്റുകൾ നിർമിക്കാനും കഴിയും. അതിനാൽ, വളരെ പെട്ടെന്ന് പ്രവൃത്തി ആരംഭിച്ച് ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.