Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2021 12:01 AM GMT Updated On
date_range 17 Jan 2021 12:01 AM GMTമലയോരത്തെ ജീവനക്കാർക്ക് സുരക്ഷിത ഇടം –റവന്യൂ മന്ത്രി
text_fieldsbookmark_border
രാജപുരം: മലയോരത്ത് ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യമിട്ടാണ് സംസ്ഥാന ഭവന നിർമാണ ബോർഡ് മുഖേന ഫ്ലാറ്റുകൾ നിർമിക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ പുലിയുംകുളത്ത് സംസ്ഥാന ഭവന നിർമാണ ബോർഡ് മുഖേന സർക്കാർ ജീവനക്കാർക്കുവേണ്ടി നിർമിക്കുന്ന ഫ്ലാറ്റുകളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. വെള്ളരിക്കുണ്ട് സിവിൽ സ്റ്റേഷൻെറ നിർമാണം പുരോഗമിക്കുകയാണ്. നിർമാണം പൂർത്തിയാകുന്നതോടെ, ജോലിക്കായി ഇവിടെ എത്തിച്ചേരുന്ന ജീവനക്കാർക്ക് താമസം പ്രധാനപ്പെട്ട വിഷയമാണ്. ആസ്ഥാന മന്ദിരം പൂർത്തീകരിക്കുന്നതോടൊപ്പം അവർക്ക് താമസസൗകര്യം ഉറപ്പാക്കുന്നതിനുള്ള ഫ്ലാറ്റുകൾ നിർമിക്കാനും കഴിയും. അതിനാൽ, വളരെ പെട്ടെന്ന് പ്രവൃത്തി ആരംഭിച്ച് ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story