കാസർകോട്​ ബ്ലോക്ക് കോൺഗ്രസ്‌ നേതൃയോഗം

കാസർകോട്​: ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ ബി.ജെ.പിയും സി.പി.എമ്മും ഉണ്ടാക്കിയ കൂട്ടുകെട്ട് അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വം തയാറാണോ എന്നും സി.പി.എമ്മിന് ആത്മാർഥതയുണ്ടെങ്കിൽ കുമ്പള, ബദിയടുക്ക, കാറഡുക്ക പഞ്ചായത്തുകളിൽ ഇവർ ഉണ്ടാക്കിയിട്ടുള്ള സഖ്യത്തിൽ ലഭിച്ച സ്​ഥിരം സമിതി അധ്യക്ഷസ്ഥാനം രാജിവെക്കാൻ തയാറാവണമെന്നും ആവശ്യപ്പെട്ടു. ബ്ലോക്ക്‌ പ്രസിഡൻറ്​ കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. നേതൃയോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. എ. ഗോവിന്ദൻ നായർ ഉദ്​ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനുവരി 30ന് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തും. കരുൺ താപ്പ, സി.വി. ജെയിംസ്, രമേശൻ കരുവാച്ചേരി, രാജീവൻ നമ്പ്യാർ, പുരുഷോത്തമൻ നായർ, കെ.ടി. സുഭാഷ് നാരായണൻ, കെ.വി. ദാമോദരൻ, കാദർ നുള്ളിപ്പാടി, അർജുനൻ തായലങ്ങാടി, ഉസ്മാൻ കടവത്ത്​, ജമീല അഹമ്മദ്, ആർ.പി. രമേശ് ബാബു, ഖാൻ പൈക്ക, നാം ഹനീഫ, ബി.എ. ഇസ്മാഈൽ, വട്ടക്കാട് മഹമൂദ്, മുനീർ ബാങ്കോട്, സി.ജി. ടോണി, വിജയൻ കണ്ണീരം, കുസുമം ചേനക്കോട്, കെ.വി. ജോഷി, സിലോൺ അഷ്‌റഫ്, കമലാക്ഷ സുവർണ, പി.കെ. വിജയൻ, ഹരീന്ദ്രൻ, ഹമീദ് കമ്പാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.