ചാനടുക്കത്ത് ഇസ്​ലാമിക് സെൻറർ ലോഗോ പ്രകാശനം

ചാനടുക്കത്ത് ഇസ്​ലാമിക് സൻെറർ ലോഗോ പ്രകാശനം ചെറുവത്തൂർ: എസ്.കെ.എസ്.എസ്.എഫ് പതാകദിനത്തിൽ ശാഖ കമ്മിറ്റി ഉയർത്തിയ പതാക അഴിപ്പിച്ചതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റി ഇടപെട്ട് വീണ്ടും പതാക ഉയർത്തിയ ചീമേനി ചാനടുക്കത്ത് എസ്.കെ.എസ്.എസ്.എഫ് ഇസ്​ലാമിക് സൻെറർ പ്രവർത്തനം സജീവമാകുന്നു. എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ ഒരു വർഷമായി ആസൂത്രണം നടത്തിവരുന്ന സൻെററി​‍ൻെറ പ്രവർത്തനമാണ് കൂടുതൽ പദ്ധതികളോടെ സജീവമാകുന്നത്. ഇതി​‍ൻെറ ഭാഗമായി ഇസ്​ലാമിക് സൻെററി​‍ൻെറ ലോഗോ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി നിർവഹിച്ചു. മലയോര പ്രദേശത്തെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മത മേഖലയിൽ പുരോഗതിയുണ്ടാക്കാൻ ആവശ്യമായ പദ്ധതികളാണ് ഇസ്​ലാമിക് സൻെററി​‍ൻെറ ലക്ഷ്യം. ശാഖ ഓഫിസ്, സഹചാരി റിലീഫ് സൻെറർ, ജനസേവന കേന്ദ്രം, ട്രെയിനിങ് ഹബ്, വിദ്യാർഥികൾക്കുള്ള കോച്ചിങ് സൻെറർ, റീഡിങ് അരീന, വിവിധ ഇസ്​ലാമിക വിഷയങ്ങളിലുള്ള കോഴ്സുകൾ തുടങ്ങി ബൃഹദ് സംരംഭങ്ങളാണ് ഇസ്​ലാമിക് സൻെററിനുകീഴിൽ ലക്ഷ്യംവെക്കുന്നത്. ഇതിനായുള്ള സൻെറർ നിർമാണം ഉടൻ ആരംഭിക്കും. സൻെററിന് കീഴിൽ നേരത്തെ ആരംഭിച്ച അഹ്​ലുസുഫ ഓൺലൈൻ ഹദീസ് പഠന കോഴ്സിൽ എഴുന്നൂറോളം പഠിതാക്കളാണ് നിലവിൽ പഠനം നടത്തുന്നത്. ലുഖ്മാൻ അസ്അദി ചെയർമാനായും പി.കെ. അനസ് ജന. കൺവീനറും റാസിഖ് ഇർഷാദി ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.