Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 12:05 AM GMT Updated On
date_range 12 Jan 2021 12:05 AM GMTചാനടുക്കത്ത് ഇസ്ലാമിക് സെൻറർ ലോഗോ പ്രകാശനം
text_fieldsbookmark_border
ചാനടുക്കത്ത് ഇസ്ലാമിക് സൻെറർ ലോഗോ പ്രകാശനം ചെറുവത്തൂർ: എസ്.കെ.എസ്.എസ്.എഫ് പതാകദിനത്തിൽ ശാഖ കമ്മിറ്റി ഉയർത്തിയ പതാക അഴിപ്പിച്ചതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റി ഇടപെട്ട് വീണ്ടും പതാക ഉയർത്തിയ ചീമേനി ചാനടുക്കത്ത് എസ്.കെ.എസ്.എസ്.എഫ് ഇസ്ലാമിക് സൻെറർ പ്രവർത്തനം സജീവമാകുന്നു. എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ ഒരു വർഷമായി ആസൂത്രണം നടത്തിവരുന്ന സൻെററിൻെറ പ്രവർത്തനമാണ് കൂടുതൽ പദ്ധതികളോടെ സജീവമാകുന്നത്. ഇതിൻെറ ഭാഗമായി ഇസ്ലാമിക് സൻെററിൻെറ ലോഗോ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി നിർവഹിച്ചു. മലയോര പ്രദേശത്തെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മത മേഖലയിൽ പുരോഗതിയുണ്ടാക്കാൻ ആവശ്യമായ പദ്ധതികളാണ് ഇസ്ലാമിക് സൻെററിൻെറ ലക്ഷ്യം. ശാഖ ഓഫിസ്, സഹചാരി റിലീഫ് സൻെറർ, ജനസേവന കേന്ദ്രം, ട്രെയിനിങ് ഹബ്, വിദ്യാർഥികൾക്കുള്ള കോച്ചിങ് സൻെറർ, റീഡിങ് അരീന, വിവിധ ഇസ്ലാമിക വിഷയങ്ങളിലുള്ള കോഴ്സുകൾ തുടങ്ങി ബൃഹദ് സംരംഭങ്ങളാണ് ഇസ്ലാമിക് സൻെററിനുകീഴിൽ ലക്ഷ്യംവെക്കുന്നത്. ഇതിനായുള്ള സൻെറർ നിർമാണം ഉടൻ ആരംഭിക്കും. സൻെററിന് കീഴിൽ നേരത്തെ ആരംഭിച്ച അഹ്ലുസുഫ ഓൺലൈൻ ഹദീസ് പഠന കോഴ്സിൽ എഴുന്നൂറോളം പഠിതാക്കളാണ് നിലവിൽ പഠനം നടത്തുന്നത്. ലുഖ്മാൻ അസ്അദി ചെയർമാനായും പി.കെ. അനസ് ജന. കൺവീനറും റാസിഖ് ഇർഷാദി ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story