എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രക്ക് ജില്ലയില്‍ സ്വീകരണം

കാസർകോട്: സാമൂഹിക നീതിക്ക് ഉദ്യോഗ പ്രാതിനിധ്യം അനിവാര്യമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു' പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗളൂരു വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടകില്‍ നടന്ന പരിപാടിക്ക് ശേഷമാണ് മുന്നേറ്റ യാത്ര ജില്ലയിലെത്തിയത്. ജില്ലയില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ചെര്‍ക്കള എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. തിങ്കളാഴ്ച ഉപ്പളയില്‍ സ്വീകരണം നല്‍കും. കാഞ്ഞങ്ങാട് മൊയ്തു മൗലവി (ജില്ല ഉപാധ്യക്ഷന്‍) ഉദ്ഘാടനം ചെയ്തു. പി. ഇസ്മാഈല്‍ മൗലവി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂരില്‍ അബ്​ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. സൈത് ഹാജി അധ്യക്ഷത വഹിച്ചു. കാസര്‍കോട് നല്‍കിയ സ്വീകരണം ത്വാഖ ഉസ്താദ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ ദാരിമി തളങ്കര അധ്യക്ഷത വഹിച്ചു. ചെര്‍ക്കളയില്‍ എം.എസ്. തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്തു. ശാഫി ഹാജി കുദ്രാളി അധ്യക്ഷത വഹിച്ചു. ഹമീദലി ശിഹാബ് തങ്ങള്‍ മറുപടി പ്രസംഗം നടത്തി. സത്താര്‍ പന്തലൂര്‍ പ്രമേയപ്രഭാഷണം നടത്തി. റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഒ.പി.എം. അശ്‌റഫ്, ടി.പി. സുബൈര്‍, സി.ടി. ജലീല്‍, ആശിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, അയ്യൂബ് മുട്ടില്‍, സുലൈമാന്‍ ഉഗ്രപുരം, സുറൂര്‍ പാപിനിശ്ശേരി, സലാം ഫറോക്ക്, ഷുഹൈബ് നിസാമി, ശഹീര്‍ പാപ്പിനിശ്ശേരി, ബഷീര്‍ അസ്അദി, കെ.ടി. ജാബിര്‍ ഹുദവി, ബഷീര്‍ ഫൈസി മാണിയൂര്‍, മുഹമ്മദ് ഫൈസി, ഷാഫി, നാസര്‍ കരുളായി, സ്വാദിഖ് ഫൈസി താനൂര്‍, മുജ്ത്തബ ഫൈസി, ഫൈസല്‍ ഫൈസി മടവൂര്‍ എന്നിവര്‍ സംസാരിച്ചു. പടം ksd skssf: എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രക്ക് കാസർകോട് നല്‍കിയ സ്വീകരണം ത്വാഖ ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.