ഉദയനഗര്‍-മീങ്ങോം റോഡ് വീതികൂട്ടി ടാറിങ്​ നടത്തണം

ഹരിപുരം: ഉദയനഗര്‍-മീങ്ങോം റോഡ് വീതികൂട്ടി ടാറിങ്​ നടത്തണമെന്ന്​ തടത്തില്‍ കലാകായിക സമിതി സംയുക്ത ഭരണസമിതി യോഗം ആവശ്യപ്പെട്ടു. തകർന്ന റോഡിലൂടെയുള്ള വാഹനയാത്ര അതീവ ദുഷ്‌കരമാണ്. റോഡ്​ ശോച്യാവസ്ഥ പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒമ്പത്​,13,14 വാര്‍ഡുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും തെരുവ് നായ്ക്കളുടെ ശല്യം തടയാന്‍ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ടി. ഗംഗാധരന്‍, ബിജു തൊടുപ്പനം, എ. അശോകന്‍, എ. ശ്രീധരന്‍, ടി.കെ. പ്രഭാകരന്‍, എ.വി. രാഘവന്‍, വി. വിജയകുമാര്‍, ദിലീപ് വെളുത്തേടത്ത്, നിധിന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.