സ്വീകരണം നൽകി

ചെറുവത്തൂർ: തദ്ദേശ ​െതരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോഓപറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് അംഗങ്ങൾക്ക് . കെ.സി.ഇ.എഫ് ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ ചെറുവത്തൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. കെ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് സി.ഇ. ജയൻ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രൻ പയ്യാടക്കത്ത്, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ.കെ. ഹാഷിം, എ.കെ. സുജ എന്നിവർക്ക് കേരള കോഓപറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.കെ. വിനയകുമാർ ഉപഹാരം നൽകി. ചെറുവത്തൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻറ് വി.കൃഷ്ണൻ മാസ്​റ്റർ, കെ.സി.ഇ.എഫ് ജില്ല പ്രസിഡൻറ് പി.കെ. വിനോദ് കുമാർ, വനിത ഫോറം സംസ്ഥാന കൺവീനർ പി. ശോഭ, ജില്ല സെക്രട്ടറി കെ. ശശി, ട്രഷറർ വിനോദ് കുമാർ, സംസ്​ഥാന കൗൺസിലർ എ.കെ. ശശാങ്കൻ, താലൂക്ക് സെക്രട്ടറി പി.യു. വേണുഗോപാലൻ, ട്രഷറർ കെ. സുജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.