പ്രതിഷേധ കൂട്ടായ്​മ

കാഞ്ഞങ്ങാട്: കേരള സർവകലാസംഘം (കെ.എസ്​.എസ്​) സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത 'ശബ്​ദം നിലച്ച കലാരൂപങ്ങൾ: പ്രതിഷേധ കൂട്ടായ്മ' കാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ചു. ആകാശവാണി പ്രാദേശിക നിലയങ്ങൾ നിർത്തലാക്കാനുള്ള നീക്കം പിൻവലിക്കുക, കലാകാരന്മാർക്കുള്ള പെൻഷൻ 10,000 രൂപയാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.വി. കൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ഇ.വി. അശോകൻ അധ്യക്ഷത വഹിച്ചു. ശാന്തകൃഷ്ണൻ, ജില്ല സെക്രട്ടറി സനൽ, സുശീല ബാബുരാജ്, രതീഷ് കണ്ടെടുക്കം, ബാലൻ ഓളിക്കാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.