ഗതാഗതം നിരോധിച്ചു

കാസർകോട്​: കയ്യൂര്‍- ചെമ്പ്രകാനം-പാലക്കുന്ന് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കയ്യൂര്‍-അരയാക്കടവ് പാലം മുതല്‍ ഉദയഗിരി വരെ റോഡുവഴിയുള്ള ഗതാഗതം ഇന്നുമുതല്‍ ജനുവരി ആറു വരെയും ഉദയഗിരി മുതല്‍ ആലന്തട്ട വരെയുള്ള ഗതാഗതം ഡിസംബര്‍ 31 മുതല്‍ ജനുവരി ഏഴു വരെയും ആലന്തട്ട മുതല്‍ മുണ്ട്യത്താല്‍ വരെയുള്ള ഗതാഗതം ജനുവരി ഒന്നുമുതല്‍ എട്ടുവരെയും മുണ്ട്യത്താല്‍ മുതല്‍ നൂഞ്ഞ വരെയുള്ള ഗതാഗതം ജനുവരി രണ്ടുമുതല്‍ ജനുവരി ഒമ്പതുവരെയും നൂഞ്ഞ മുതല്‍ ചെമ്പ്രകാനം വരെയുള്ള ഗതാഗതം ജനുവരി മൂന്നുമുതല്‍ 10 വരെയും നിരോധിച്ചു. ഹിതപരിശോധന കാസർകോട്​: ജില്ലയിലെ കാഞ്ഞങ്ങാട്, കാസർകോട്​ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഹിതപരിശോധന ബുധനാഴ്​ച നടക്കും. രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് ഹിതപരിശോധന. ഹിതപരിശോധനക്കുള്ള പോളിങ്​ ബൂത്തുകള്‍ അടക്കം എല്ലാ നടപടിക്രമങ്ങളും ഇരു ഡിപ്പോകളിലും പൂര്‍ത്തീകരിച്ചു. മാസ്‌ക്കും സാനിറ്റൈസറും സാമൂഹിക അകലവും ഉറപ്പാക്കി പൂര്‍ണമായും കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും ഹിതപരിശോധന നടത്തുക. സമാധാനപരമായ ഹിതപരിശോധന നടത്തുന്നതിന് എല്ലാവരുടെയും പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് അസി. റിട്ടേണിങ്​ ഓഫിസര്‍ കൂടിയായ ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മൻെറ്​) എം. കേശവന്‍ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.