വിദ്യാലയങ്ങൾ അടഞ്ഞുകിടന്നാലും ചെറിയാക്കരയിൽ ഹ്രസ്വചിത്രങ്ങൾ പുറത്തിറങ്ങും

ചെറുവത്തൂർ: . രണ്ടു ഹ്രസ്വചിത്രങ്ങളുമായി ജി.എൽ.പി.എസ് ചെറിയാക്കര കുട്ടികളുടെ സർഗപ്രകടനങ്ങൾക്ക് വേദിയൊരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും രണ്ടു വീതം ഷോർട്ട്​ ഫിലിമുകൾ പുറത്തിറക്കിയ ഈ വിദ്യാലയത്തി​ൻെറ അക്കൗണ്ടിൽ ഇപ്പോൾ ആറു ഷോർട്ട്​ ഫിലിമുകൾ ഇടംപിടിച്ചു കഴിഞ്ഞു. കോവിഡ് കാലത്ത് ക്രിസ്മസ് സന്തോഷം പങ്കിടാൻ കഴിയാത്ത കുട്ടികളുടെ കഥപറയുന്ന സ്നേഹദൂത് എന്ന ഹ്രസ്വചിത്രമാണ് അവസാനമായി റിലീസ് ചെയ്തത്. ആശയവും ആവിഷ്​കാരവും വിദ്യാലയത്തിലെ രക്ഷിതാവായ രേഷ്മ സുമേഷി​േൻറതാണ്. കാമറ, എഡിറ്റിങ്​ എന്നിവ കൈകാര്യം ചെയ്തത് സജിത്ത് രാജ് ഞണ്ടാടിയാണ്. നാലാം ക്ലാസ് വിദ്യാർഥികളായ വൈഗ സുമേഷ്, ജെ. മിഥുൻ, സി.വി. അമൽദേവ് എന്നീ കുട്ടികൾക്കൊപ്പം രക്ഷിതാക്കളായ രജിത ഗോപിയും എ.സി. സുമേഷും ഹ്രസ്വചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂർ റിലീസിങ്​ നിർവഹിച്ചു. തുടർന്നു നടന്ന ഹ്രസ്വചിത്ര മേള സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തി​ൻെറ ഈ വർഷത്തെ ആദ്യ ഷോർട്ട്​ ഫിലിമായ സാന്ത്വനത്തി​ൻെറ അണിയറ ശിൽപികളും രക്ഷിതാക്കളായിരുന്നു. ആശയവും ആവിഷ്കാരവും ധനിലയും കാമറയും എഡിറ്റിങ്ങും നിമ്മി ശ്രീജിത്തും നിർവഹിച്ചു. എയ്ഡ്സ് ദിനത്തിൽ നല്ലൊരു സന്ദേശം മുന്നോട്ടുവെച്ചുകൊണ്ട് റിലീസ് ചെയ്ത ഹ്രസ്വചിത്രത്തിൽ നാലാം ക്ലാസിലെ അൻവിത ശ്രീജിത്ത്, സുനു കാർത്തിക്, പൃഥ്വിലാൽ എന്നിവർക്കൊപ്പം വാർഡ് കൺവീനർ പി. കുഞ്ഞിക്കണ്ണനും വേഷമിട്ടു. ചടങ്ങിൽ ഷോർട്ട്​ ഫിലിമുകളുടെ അണിയറ ശിൽപികളായ ഡോ. വിധു പി. നായർ, രഞ്ജിത്ത് ഓരി, അബ്ബാസ് ആലുവ, ഷാജി കാവിൽ, സജിത്ത് രാജ് ഞണ്ടാടി, രേഷ്മ സുമേഷ്, നിമ്മി ശ്രീജിത്ത്, ധനില എന്നിവർ അനുഭവങ്ങൾ പങ്കിട്ടു. പി.ടി.എ പ്രസിഡൻറ്​ ഒ.കെ. വിനോദ് അധ്യക്ഷത വഹിച്ചു. എം. മഹേഷ് കുമാർ വ്യക്തിപരിചയം നടത്തി. മഞ്ജുള ടീച്ചർ, പി. ഗോപാലൻ, പി. ബാലചന്ദ്രൻ, പ്രിനിത, രേഷ്മ രാജേഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പുഷപവല്ലി സ്വാഗതവും സതീശൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.