കൊലപാതകത്തിലൂടെ ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കാൻ ലീഗ്​ ശ്രമം -എം.വി. ബാലകൃഷ്​ണൻ മാസ്​റ്റർ

കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്​ദുൽ റഹ്മാൻ അഉൗഫിനെ കൊലപ്പെടുത്തി ജില്ലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്​ടിക്കാനാണ് മുസ്​ലിം ലീഗ് ശ്രമിക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്​റ്റർ പറഞ്ഞു. കല്ലൂരാവിയിൽ നടന്നത് ആസൂത്രിത കൊലപാതകമാണ്. ആറ്​ മാസം ഗർഭിണിയായ ഭാര്യക്ക് ആശുപത്രിയിൽ പോകാൻ കാശുതികയാതെ വന്നപ്പോൾ അടുത്ത സുഹൃത്തി​ൻെറ അടുത്തുപോയി തിരിച്ചുവരുമ്പോഴാണ് ലീഗ് അക്രമിസംഘം പതിയിരുന്ന് അഉൗഫിനെ ആക്രമിച്ചത്. തികച്ചും സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന ജില്ലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്​ടിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ലീഗി​ൻെറ ശക്തികേന്ദ്രങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ അഭൂതപൂർവമായ പിന്തുണയാണ് ലീഗിനെ വിറളിപിടിപ്പിച്ചത്. ജില്ലയിലെ പല പഞ്ചായത്തുകളും ലീഗിന് നഷ്​ടപ്പെടുകയും ചില പഞ്ചായത്തുകളിൽ ലീഗിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിയും ഉണ്ടായി. അവിടെയൊക്കെ എൽ.ഡി.എഫ്​ വലിയ മുന്നേറ്റമാണ് നടത്തിയത്. കാഞ്ഞങ്ങാട് നഗരസഭയിലെ ലീഗ് ശക്തികേന്ദ്രമായ 33, 35 വാർഡുകളിൽ എൽ.ഡി.എഫ്​ സ്ഥാനാർഥികളാണ് വിജയിച്ചത്. സ്ഥാനാർഥി നിർണയം തൊട്ട് വനിത സ്ഥാനാർഥികൾക്കു നേരെ വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് ലീഗുകാർ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ദിവസം ലീഗുകാർ വീടുകയറി ആക്രമണം നടത്തി. അതി​ൻെറ തുടർച്ചയെന്നോണം ഒരു പ്രകോപനവും ഇല്ലാതെയാണ് അഉൗഫിനെ കൊലപ്പെടുത്തിയത്. അക്രമവും കൊലയും നടത്തിയ മുഴുവൻ പേരെയും നിയമത്തി​ൻെറ മുന്നിൽ കൊണ്ടുവരണം. ലീഗ് പ്രമാണിമാരുടെ വാക്കുകേട്ട് ചില പൊലീസുകാർ കേസിനെ വഴിതിരിച്ചുവിടാനുള്ള ശ്രമം നടത്തുന്നതായി അറിഞ്ഞു. ഒന്നുരണ്ട് പൊലീസുകാരുടെ വാക്കുകൾ കേട്ടല്ല ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുക്കേണ്ടത്. ചില പൊലീസുകാരുടെ ഇടപെടൽ എൽ.ഡി.എഫ് സർക്കാറിനെ താറടിച്ചുകാണിക്കുന്ന തരത്തിലാണ്. പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ ശ്രമിക്കുന്നില്ലെങ്കിൽ ശക്തമായ രീതിയിൽ പ്രതികരിക്കാൻ എൽ.ഡി.എഫ്​ തയാറാകുമെന്നും ബാലകൃഷ്ണൻ മാസ്​റ്റർ മുന്നറിയിപ്പു നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.