കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ അഉൗഫിനെ കൊലപ്പെടുത്തി ജില്ലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. കല്ലൂരാവിയിൽ നടന്നത് ആസൂത്രിത കൊലപാതകമാണ്. ആറ് മാസം ഗർഭിണിയായ ഭാര്യക്ക് ആശുപത്രിയിൽ പോകാൻ കാശുതികയാതെ വന്നപ്പോൾ അടുത്ത സുഹൃത്തിൻെറ അടുത്തുപോയി തിരിച്ചുവരുമ്പോഴാണ് ലീഗ് അക്രമിസംഘം പതിയിരുന്ന് അഉൗഫിനെ ആക്രമിച്ചത്. തികച്ചും സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന ജില്ലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ലീഗിൻെറ ശക്തികേന്ദ്രങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ അഭൂതപൂർവമായ പിന്തുണയാണ് ലീഗിനെ വിറളിപിടിപ്പിച്ചത്. ജില്ലയിലെ പല പഞ്ചായത്തുകളും ലീഗിന് നഷ്ടപ്പെടുകയും ചില പഞ്ചായത്തുകളിൽ ലീഗിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിയും ഉണ്ടായി. അവിടെയൊക്കെ എൽ.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. കാഞ്ഞങ്ങാട് നഗരസഭയിലെ ലീഗ് ശക്തികേന്ദ്രമായ 33, 35 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. സ്ഥാനാർഥി നിർണയം തൊട്ട് വനിത സ്ഥാനാർഥികൾക്കു നേരെ വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് ലീഗുകാർ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ദിവസം ലീഗുകാർ വീടുകയറി ആക്രമണം നടത്തി. അതിൻെറ തുടർച്ചയെന്നോണം ഒരു പ്രകോപനവും ഇല്ലാതെയാണ് അഉൗഫിനെ കൊലപ്പെടുത്തിയത്. അക്രമവും കൊലയും നടത്തിയ മുഴുവൻ പേരെയും നിയമത്തിൻെറ മുന്നിൽ കൊണ്ടുവരണം. ലീഗ് പ്രമാണിമാരുടെ വാക്കുകേട്ട് ചില പൊലീസുകാർ കേസിനെ വഴിതിരിച്ചുവിടാനുള്ള ശ്രമം നടത്തുന്നതായി അറിഞ്ഞു. ഒന്നുരണ്ട് പൊലീസുകാരുടെ വാക്കുകൾ കേട്ടല്ല ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുക്കേണ്ടത്. ചില പൊലീസുകാരുടെ ഇടപെടൽ എൽ.ഡി.എഫ് സർക്കാറിനെ താറടിച്ചുകാണിക്കുന്ന തരത്തിലാണ്. പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ ശ്രമിക്കുന്നില്ലെങ്കിൽ ശക്തമായ രീതിയിൽ പ്രതികരിക്കാൻ എൽ.ഡി.എഫ് തയാറാകുമെന്നും ബാലകൃഷ്ണൻ മാസ്റ്റർ മുന്നറിയിപ്പു നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 11:59 PM GMT Updated On
date_range 2020-12-25T05:29:21+05:30കൊലപാതകത്തിലൂടെ ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കാൻ ലീഗ് ശ്രമം -എം.വി. ബാലകൃഷ്ണൻ മാസ്റ്റർ
text_fieldsNext Story