ചൂളിയാർ ക്ഷേത്ര കളിയാട്ട ഉത്സവം​ അരിത്രാവൽ ചടങ്ങിൽ ഒതുക്കി

ഉദുമ: കിഴക്കേക്കര വെള്ളിക്കുന്ന് ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ 20 മുതൽ 22 വരെയുള്ള കളിയാട്ട ഉത്സവം നിലവിലെ സാഹചര്യത്തിൽ ആരംഭ ദിനത്തിലെ അരിത്രാവൽ ചടങ്ങിൽ ഒതുക്കി. കളിയാട്ടത്തിൽ പങ്കെടുക്കേണ്ട കോലധാരികൾക്കും അനുബന്ധ ഉപകർമികൾക്കുമുള്ള പ്രതിഫലം സഹായധനമായി ക്ഷേത്ര കമ്മിറ്റി വിതരണം ചെയ്തു. രവി പണിക്കർ, കുമാരൻ കൊക്കാൽ, കണ്ണൻ കുറുപ്പച്ചൻ, ജയൻ, മനു എന്നിവർക്കാണ് ക്ഷേത്ര ആചാര സ്ഥാനികരായ ചന്തു കാരണവർ, വരദരാജൻ മടയൻ എന്നിവർ സഹായധനം കൈമാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.