കുട്ടമത്ത് വാർഡിൽ യു.ഡി.എഫിന് അട്ടിമറി വിജയം

ചെറുത്തൂർ: പഞ്ചായത്തിലെ . ചെറുവത്തൂർ മണ്ഡലം കോൺഗ്രസ്​ ജനറൽ സെക്രട്ടറിയായ രാജേന്ദ്രൻ പയ്യാടക്കത്താണ് ഇവിടെ വിജയിച്ചത്. പഞ്ചായത്ത് രൂപവത്കരണത്തിന് ശേഷം ആദ്യമായാണ് ഇവിടെ യു.ഡി.എഫ് വിജയിക്കുന്നത്. മുൻ പഞ്ചായത്ത് മെംബർ കൂടിയായ എൽ.ഡി.എഫിലെ വി. ചന്ദ്രനെ 56 വോട്ടിനാണ് രാജേന്ദ്രൻ പയ്യാടക്കത്ത് പരാജയപ്പെടുത്തിയത്. സി.പി.എം ഭൂരിപക്ഷ പ്രദേശമായ കുട്ടമത്ത്, പൊന്മാലം, തെക്കേ വളപ്പ് എന്നീ പ്രദേശങ്ങൾ അടങ്ങിയ വാർഡാണ് കുട്ടമത്ത് വാർഡ്. പതിനേഴ് വാർഡുകളുള്ള ചെറുവത്തൂർ പഞ്ചായത്തിൽ അച്ചാംതുരുത്തി, തുരുത്തി, കൈതക്കാട്, കാടങ്കോട് എന്നിവ യു.ഡി.എഫ് നിലനിർത്തുകയും ചെയ്തു.12 വാർഡുകൾ സ്വന്തമാക്കി എൽ.ഡി.എഫ് ഭരണം നിലനിർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.