കുഴിയിൽ വീണ നായക്കും കുഞ്ഞുങ്ങൾക്കും രക്ഷകരായി പൊലീസ്

നീലേശ്വരം: അബദ്ധത്തിൽ പടുകൂറ്റൻ കുഴിയിൽ വീണ നായക്കും രണ്ടു കുഞ്ഞുങ്ങൾക്കും രക്ഷകരായി പൊലീസ്​. രാത്രി പട്രോളിങ്ങിനിടെ കുരക്കുന്ന ശബ്​ദം കേട്ട നീലേശ്വരം പൊലീസി​ൻെറ അന്വേഷണത്തിലാണ് കുഴിയിൽ നായയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. തളിയില്‍ റോഡിന് സമീപത്തെ തുറസ്സായ പറമ്പിലെ കുഴിയിലാണ് നായക്കൂട്ടങ്ങൾ അബദ്ധത്തിൽ അകപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. എ.എസ്.ഐ ടി.വി. ചന്ദ്രനും സി.പി.ഒ അജയനും പരിശോധിച്ചപ്പോള്‍ ആഴത്തിലുള്ള കുഴിയാണെന്ന് മനസ്സിലായി. തുടർന്ന് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന്​ ഏണി കൊണ്ടുവന്ന് കുഴിയിൽ ചാരി​െവച്ചെങ്കിലും‍ പേടിച്ച നായ കയറിവന്നില്ല. പിന്നീട് കയറില്‍ കുടുക്കിട്ട് നായയെയും കുട്ടികളേയും ഇവര്‍ പുറത്തെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.