വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് നിലപാട് കാപട്യം -കുമ്മനം

കാഞ്ഞങ്ങാട്: നിലക്കല്‍ ക്ഷേത്ര ധ്വംസനത്തെയും ശബരിമല പൂങ്കാവന ഭൂമി കൈയെറ്റത്തെയും പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വം 'വിശ്വാസ സംരക്ഷണ നിയമം' കൊണ്ടുവരുമെന്ന് പറയുന്നത് കാപട്യമാണെന്ന്​ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. വാഴക്കോട് ബി.ജെ.പി പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ സംരക്ഷണത്തിനായി വാചാലരാകുന്നതിനു മുമ്പ്​ വിശ്വാസി സമൂഹത്തിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മടിക്കൈ ജില്ല ഡിവിഷൻ സ്ഥാനാർഥി ബിജി ബാബു, കാഞ്ഞങ്ങാട് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ആശാലത, മടിക്കൈ പഞ്ചായത്ത് ഒന്നാം വാർഡ് എൻ.ഡി.എ സ്ഥാനാർഥി എ. വേലായുധൻ എന്നിവർ സംസാരിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ എന്നിവർ സംബന്ധിച്ചു. ശങ്കരൻ വാഴക്കോട് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കക്കട്ടിൽ സ്വാഗതവും സി. കുമാരൻ നന്ദിയും പറഞ്ഞു. kummanam വാഴക്കോട് ബി.ജെ.പി പ്രവര്‍ത്തക യോഗത്തില്‍ കുമ്മനം രാജശേഖരൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.