പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുയോഗം: വിശദീകരണം തേടും

കാസർകോട്: പെരുമാറ്റച്ചട്ടം ലംഘിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തെരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചുവെന്ന പരാതിയില്‍ സ്ഥാനാര്‍ഥിയോട് വിശദീകരണം ആവശ്യപ്പെടും. പരാതി ജില്ല പൊലീസ് മേധാവിക്കും ചെമ്മനാട് ഗ്രാമപഞ്ചായത്ത് വരണാധികാരിക്കും കൈമാറുന്നതിനും തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ജില്ലതല മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. യൂസുഫ് ചെമ്പിരിക്ക നല്‍കിയ പരാതി പരിഗണിച്ചാണ് തീരുമാനം. വിഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. കമ്മിറ്റി കണ്‍വീനര്‍ പഞ്ചായത്ത് ​െഡപ്യൂട്ടി ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, ഇലക്​ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ.കെ. രമേന്ദ്രന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.