ബാലശാസ്ത്ര കോൺഗ്രസ് ജനുവരിയിൽ

കാസർകോട്​: ഇരുപത്തെട്ടാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ജില്ലതല മത്സരം 2021 ജനുവരി ആദ്യവാരം ഓൺലൈനിൽ സംഘടിപ്പിക്കും. ജൂനിയർ /സീനിയർ വിഭാഗങ്ങളിൽ എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം. ഒരു ടീമിൽ രണ്ടുപേർ മാത്രം. കോവിഡ് പശ്ചാത്തലത്തിൽ ഒരാൾ മാത്രമായും പങ്കെടുക്കാം. ദൈനംദിന ജീവിതത്തിനിടയിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്ത് നിരീക്ഷണ പാടവത്തോടെ സ്വന്തം നിഗമനങ്ങൾ റിപ്പോർട്ട് രൂപത്തിൽ തയാറാക്കി ചാർട്ടുകൾ സഹിതം ഓൺലൈനിൽ അവതരിപ്പിക്കാം. എട്ട് മിനിറ്റ്​ അവതരണവും രണ്ട് മിനിറ്റ്​ ചർച്ചയും എന്ന രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന പാനലിന് മുന്നിൽ അവതരിപ്പിക്കണം. മുൻകൂട്ടി റെക്കോഡ് ചെയ്ത് അവതരിപ്പിക്കുകയും ചെയ്യാം. ഒരു സ്​കൂളിൽനിന്ന് എത്ര ടീമിന് വേണമെങ്കിലും പങ്കെടുക്കാം. ഭിന്നശേഷിക്കാർക്ക് പ്രായപരിധിയില്ല. രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. പൂരിപ്പിച്ച എ ഫോറം സ്​ഥാപന മേധാവിയുടെ ഒപ്പും സീലും വെച്ച് ജില്ല ബാലശാസ്ത്ര കോൺഗ്രസ് കോഓഡിനേറ്റർ, പ്രഫ.വി. ഗോപിനാഥൻ എന്ന വിലാസത്തിൽ gopisreenair@gmail.comൽ ഉടൻ അയക്കുക. ഇംഗ്ലീഷിൽ തയാറാക്കിയ വിവരണം 250/300 വാക്കുകൾ കവിയാതെ അയച്ചുകൊടുക്കുകയും വേണം. നിലവാരമുള്ള പ്രോജക്ടുകൾ മാത്രം തിരഞ്ഞെടുത്ത് അവതരണത്തിന് അനുമതി നൽകും. ജില്ല കലക്ടർ ഡോ.ഡി.സജിത് ബാബു ചെയർമാൻ, ഇടനീർ ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ പി.എസ്. സന്തോഷ്കുമാർ, അക്കാദമിക് കോഓഡിനേറ്റർ പ്രഫ.വി.ഗോപിനാഥൻ, ജില്ല ബാലശാസ്ത്ര കോൺഗ്രസ് കൺവീനർ തുടങ്ങിയവർ അടങ്ങുന്ന ജില്ല കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.