മുസ്​ലിം ലീഗ്​ നേതാവ്​ പാർട്ടി വിട്ടു

കാഞ്ഞങ്ങാട്​: മുസ്​ലിം ലീഗ്​ ജില്ല പ്രവർത്തക സമിതി അംഗം പി.എ. റഹ്​മാൻ ലീഗിൽനിന്ന്​ രാജിവെച്ചതായി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുസ്​ലിം ലീഗ്​ രൂപവത്​കരിക്കു​േമ്പാൾ ഉള്ള നയങ്ങളിൽനിന്നും ആദർശങ്ങളിൽനിന്നും വ്യതിചലിച്ച്​ അഴിമതിക്കാരുടെയും വഞ്ചകരുടെയും പേമൻെറ്​ സീറ്റുകാരുടെയും പാർട്ടിയായി മാറിയെന്ന്​ പി.എ. റഹ്​മാൻ ആരോപിച്ചു. കാഞ്ഞങ്ങാട്​ നഗരസഭയിൽ നാലു​ വാർഡുകളിൽ പാർട്ടി പ്രവർത്തകരെ തഴഞ്ഞ്​ നേതാക്കളുടെ ബന്ധുക്കളെയും പണം നൽകിയവരെയും സ്ഥാനാർഥികളാക്കിയെന്ന്​ റഹ്​മാൻ ആരോപിച്ചു. പ്രവാസി ലീഗ്​ നിയോജക മണ്ഡലം സെക്രട്ടറി, പ്രവാസി ലീഗ്​ സംസ്ഥാന കൗൺസിൽ അംഗം, മുസ്​ലിം ലീഗ്​ 41ാം വാർഡ്​ കമ്മിറ്റി പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മുസ്​ലിം ലീഗിൽനിന്ന്​ രാജി​െവച്ച പി.എ. റഹ്​മാൻ മുൻ നഗരസഭ ചെയർമാനും സി.പി.എം നേതാവുമായ വി.വി. രമേശൻ, അടുത്തകാലത്ത്​ മുസ്​ലിം ലീഗ്​ വിട്ട്​ സി.പി.എം സഹയാത്രികനായ അഡ്വ. ഷുക്കൂർ എന്നിവർക്കൊപ്പമാണ്​ വാർത്തസമ്മേളനം നടത്തിയത്​. അതേസമയം, ആവിക്കര കൊവ്വൽ വാർഡിലെ യു.ഡി.എഫ്​ സ്ഥാനാർഥി റഷീദിനെ തലക്കടിച്ച്​ പരിക്കേൽപിച്ച കേസ്​ പിൻവലിക്കണമെന്ന റഹ്​മാ​ൻെറ ആവശ്യം മുസ്​ലിം ലീഗ്​ നേതൃത്വം നിരാകരിച്ചതാണ്​ റഹ്​മാൻ പാർട്ടി വി​ട്ടൊഴിയാൻ കാരണമെന്ന്​ നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.