കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം പി.എ. റഹ്മാൻ ലീഗിൽനിന്ന് രാജിവെച്ചതായി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുസ്ലിം ലീഗ് രൂപവത്കരിക്കുേമ്പാൾ ഉള്ള നയങ്ങളിൽനിന്നും ആദർശങ്ങളിൽനിന്നും വ്യതിചലിച്ച് അഴിമതിക്കാരുടെയും വഞ്ചകരുടെയും പേമൻെറ് സീറ്റുകാരുടെയും പാർട്ടിയായി മാറിയെന്ന് പി.എ. റഹ്മാൻ ആരോപിച്ചു. കാഞ്ഞങ്ങാട് നഗരസഭയിൽ നാലു വാർഡുകളിൽ പാർട്ടി പ്രവർത്തകരെ തഴഞ്ഞ് നേതാക്കളുടെ ബന്ധുക്കളെയും പണം നൽകിയവരെയും സ്ഥാനാർഥികളാക്കിയെന്ന് റഹ്മാൻ ആരോപിച്ചു. പ്രവാസി ലീഗ് നിയോജക മണ്ഡലം സെക്രട്ടറി, പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ അംഗം, മുസ്ലിം ലീഗ് 41ാം വാർഡ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മുസ്ലിം ലീഗിൽനിന്ന് രാജിെവച്ച പി.എ. റഹ്മാൻ മുൻ നഗരസഭ ചെയർമാനും സി.പി.എം നേതാവുമായ വി.വി. രമേശൻ, അടുത്തകാലത്ത് മുസ്ലിം ലീഗ് വിട്ട് സി.പി.എം സഹയാത്രികനായ അഡ്വ. ഷുക്കൂർ എന്നിവർക്കൊപ്പമാണ് വാർത്തസമ്മേളനം നടത്തിയത്. അതേസമയം, ആവിക്കര കൊവ്വൽ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി റഷീദിനെ തലക്കടിച്ച് പരിക്കേൽപിച്ച കേസ് പിൻവലിക്കണമെന്ന റഹ്മാൻെറ ആവശ്യം മുസ്ലിം ലീഗ് നേതൃത്വം നിരാകരിച്ചതാണ് റഹ്മാൻ പാർട്ടി വിട്ടൊഴിയാൻ കാരണമെന്ന് നേതാക്കൾ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2020 12:01 AM GMT Updated On
date_range 2020-12-08T05:31:06+05:30മുസ്ലിം ലീഗ് നേതാവ് പാർട്ടി വിട്ടു
text_fieldsNext Story