ടിപ്പർ ഓണേഴ്‌സ് ആൻഡ്​ വർക്കേഴ്സ് യൂനിയൻ സമരം പിൻവലിച്ചു

നീലേശ്വരം: ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ പ്രവർത്തിക്കുന്ന ടിപ്പർ ലോറി അനിശ്ചിതകാല സമരം പിൻവലിച്ചു. ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബുവും യൂനിയൻ ഭാരവാഹികളും നടത്തിയ വിഡിയോ കോൺഫറൻസ് ചർച്ചയെ തുടർന്നാണ് അനിശ്ചിതകല പണിമുടക്ക് പിൻവലിച്ചതെന്ന് യൂനിയൻ ഭാരവാഹികൾ അറിയിച്ചു. പരാതി വരുന്ന സൈറ്റിൽ മണ്ണെടുക്കുന്ന സ്ഥലത്തി​ൻെറ ഉടമക്ക് പെർമിറ്റ് സ്​റ്റോപ് മെമ്മോ കൊടുത്ത ശേഷം റവന്യൂ വകുപ്പ് വാഹനം പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കും. വാഹനം കസ്​റ്റഡിയിലെടുത്താൽ നിയമ നടപടികൾക്കുശേഷം 45 ദിവസത്തിനകം ഉടമക്ക് വിട്ടുനൽകാനും ചർച്ചയിൽ തീരുമാനമായി. നിർമാണ മേഖലക്കാവശ്യമായ ചെങ്കല്ല്, ജില്ലി, മണ്ണ് തുടങ്ങിയ ഖനന വസ്തുക്കൾ നിയമപ്രകാരം കൊണ്ടുപോകുമ്പോൾ വഴിയിൽ തടഞ്ഞു​വെച്ച്​ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതായ പരാതിയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും കലക്ടറുമായി ചർച്ച നടത്താനും യോഗത്തിൽ തീരുമാനിച്ചു. തുടർന്ന് ഞായറാഴ്​ച യൂനിയൻ ജനറൽ ബോഡി യോഗം ചേർന്ന് സമരം പിൻവലിക്കാൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ്​ ഷിനോജ് തോമസ്, വർക്കിങ്​ സെക്രട്ടറി അഹമ്മദലി, നീലേശ്വരം - വെള്ളരിക്കുണ്ട് ഏരിയ കമ്മിറ്റി ഭാരവാഹികളായ കെ.സി. രാജൻ, പി.വി. രജിത് കുമാർ, പി.വി. അനിൽകുമാർ, കെ. രാധാകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.