ബി.ജെ.പി സ്​ഥാനാർഥിയെക്കുറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന്​

കാഞ്ഞങ്ങാട്​: ബളാല്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് വെള്ളരിക്കുണ്ടിലെ ബി.ജെ.പി സ്ഥാനാർഥിയെ കേരള കോണ്‍ഗ്രസ് റാഞ്ചിയെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ നടക്കുന്നത് അടിസ്ഥാനരഹിതമായ അപവാദ പ്രചാരണമാണെന്ന് ബി.ജെ.പി ബളാല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പതിനാലാം വാര്‍ഡില്‍ ബാലകൃഷ്ണനാണ് ബി.ജെ.പി സ്ഥാനാർഥി. അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനമാണ് വാര്‍ഡില്‍ ബി.ജെ.പി നടത്തുന്നത്. ജില്ല ഘടകം അംഗീകരിച്ച സ്ഥാനാർഥി പട്ടികയനുസരിച്ചാണ് ബളാല്‍ പഞ്ചായത്തിലെ പതിനഞ്ച്​ വാര്‍ഡുകളില്‍ സ്ഥാനാർഥികളെ നിര്‍ത്തിയത്. മറ്റേതെങ്കിലും പാര്‍ട്ടികളുടെ സ്ഥാനാർഥികള്‍ ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലാത്തവരാണ്. കള്ളപ്രചാരണം ജനങ്ങള്‍ തിരിച്ചറിയണമെന്നും ഇത്തരം സാഹചര്യമുണ്ടാക്കിയവരെക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കുമെന്നും ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ എം. കുഞ്ഞിരാമനും ജനറല്‍ സെക്രട്ടറി സന്തോഷ് കണ്ണീര്‍വാടിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.