'മാനവികത​ക്ക്​ വോട്ട്​' പ്രകാശിതമായി

കാഞ്ഞങ്ങാട്: പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി നിർമിച്ച ഹ്രസ്വചിത്രം 'മാനവികതക്ക് എ​ൻെറ വോട്ട്' പ്രകാശനം നടന്നു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.കെ.രാജ് മോഹൻ പ്രകാശനകർമം നിർവഹിച്ചു. പി. രാധാകൃഷ്ണൻ രചനയും സി.കെ. രാജേഷ് റാവു സംവിധാനവും നിർവഹിച്ച ചിത്രത്തി‍ൻെറ ഛായാഗ്രഹണം ഷിജു നൊസ്​റ്റാൾജിയയും എഡിറ്റിങ്​ കെ.എസ്. ശരണ്യയും കലാസംവിധാനം രാജേഷ് രാവണീശ്വരവുമാണ് നിർവഹിച്ചത്. കോവിഡ് കാലത്ത് മാനവികതയാണ് മതമെന്ന സന്ദേശമുയർത്തുന്ന ഈ ഹ്രസ്വചിത്രം കപടമുഖങ്ങളെ തുറന്നുകാട്ടുകയും സ്നേഹസൗഹാർദത്തി​ൻെറ ഭൂമികയാണ് നമ്മുടെ നാടെന്ന ഓർമപ്പെടുത്തൽ കൂടി നൽകുന്നു. സുകുമാരൻ പള്ളം, ഷീബ രാജപുരം, മാളവിക, ബിനു എ. പെരളം, സനീഷ എന്നിവർ അഭിനേതാക്കളാണ്. ചടങ്ങിൽ പ്രസിഡൻറ്​ ബിനു എ. പെരളം അധ്യക്ഷത വഹിച്ചു. പി. രാധാകൃഷ്ണൻ, എസ്. ഗോപാലകൃഷ്ണൻ, എം.വി. രാഘവൻ, പി.വി. സുരേന്ദ്രൻ, സംഘം പ്രവർത്തകരും എൽ.ഡി.എഫ് സ്​ഥാനാർഥികളുമായ കെ.വി.സുശീല ,കെ.സീത, കെ.മീന, എം. ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.