വിമതരെ പുറത്താക്കി കോൺഗ്രസ്

കാസർകോട്: സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയ വെസ്​റ്റ്​ എളേരി, കള്ളാർ പഞ്ചായത്തുകളിലെ വിമതരെ കോൺഗ്രസ് പുറത്താക്കി. പാർട്ടി സ്​ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കള്ളാർ പഞ്ചായത്തിലെ പ്രേമ സുരേഷ് (10ാം വാർഡ്), വെസ്​റ്റ്​ എളേരി പഞ്ചായത്തിലെ ലക്ഷ്മി ഭാസ്കരൻ (13ാം വാർഡ്), എൻ.വി. പ്രമോദ് (ഒമ്പതാം വാർഡ്), സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ കെ.കെ. തമ്പാൻ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.