പെട്രോൾ വില വർധനയിൽ പ്രതിഷേധം

കാസർകോട്: പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ പ്രകടനവും പുതിയ ബസ് സ്​റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മോട്ടോർ ഫെഡറേഷൻ സംസ്​ഥാന സെക്രട്ടറി ഗിരികൃഷ്ണൻ ഉദ്​ഘാടനം ചെയ്‌തു. ലോറി യൂനിയൻ ഏരിയ വൈസ് പ്രസിഡൻറ്​ ബി. മജീദ് അധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ, ബാബുരാജ്, മാധവൻ മാവില, മാനപ്പ പൂജാരി തുടങ്ങിയവർ നേതൃത്വം നൽകി. ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി രാമൻ നാൽത്തട്ക്ക സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.