വാർഷിക ജനറൽ ബോഡി

കാഞ്ഞങ്ങാട്: സംയുക്ത ടൂറിസ്​റ്റ്​ ടാക്സി ഡ്രൈവേഴ്സ് യൂനിയ​ൻെറ ഇടക്കാല യോഗവും വിവിധ പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്​ വിതരണവും കാഞ്ഞങ്ങാട് ശ്രമിക്ഭവനിൽ നടന്നു. പ്രസിഡൻറ്​ രവീന്ദ്രൻ നായികയം അധ്യക്ഷത വഹിച്ചു. യൂനിയൻ ഭാരവാഹികൾ ചേർന്ന് വിദ്യാർഥികൾക്ക് സ്കോളർഷിപ്​ വിതരണം ചെയ്തു. ചടങ്ങിൽ ടി.വി. ചന്ദ്രൻ, വിനോദ്കുമാർ, രവി മടിയൻ, എം.വി. കുഞ്ഞമ്പു, സ്കോളർഷിപ്​ നേടിയ വിദ്യാർഥികളായ ശ്രീരാഗ് മധുസൂദനൻ, തേജസ് രമേശൻ, എബിൻ തോമസ്, അപർണ സുകുമാരൻ എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി മാധവൻ തോയമ്മൽ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.