'രക്തം വേർപെടുത്തൽ യൂനിറ്റ്​: ആരോഗ്യ മന്ത്രി വാക്കു പാലിക്കണം'

കാസർകോട്: ജനറൽ ആശുപത്രിയിൽ ബ്ലഡ് സെപറേഷൻ യൂനിറ്റ് പ്രവർത്തനം ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ വാക്ക് പാലിക്കണമെന്ന് 'കാസർകോടിനൊരിടം' കൂട്ടായ്മ ആവശ്യപ്പെട്ടു. ബ്ലഡ് സെപറേഷൻ യൂനിറ്റ് ഉപകരണങ്ങൾ വർഷങ്ങൾക്കു മുമ്പ്​ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉപകരണം സ്ഥാപിക്കുകയോ പ്രവർത്തനസജ്ജമാക്കുകയോ ചെയ്തിട്ടില്ല. കൂട്ടായ്മ നിരവധി തവണ സ്ഥലം എം.എൽ.എ, ആശുപത്രി സൂപ്രണ്ട് എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തു. എന്നാൽ, ഉപകരണം വാറണ്ടി കാലാവധി പിന്നിട്ട് തുരുമ്പിച്ചതല്ലാതെ പ്രവർത്തനം ആരംഭിക്കാൻ ആരും മുൻകൈ എടുക്കാത്തത് മംഗളൂര​ു ലോബിക്കുവേണ്ടിയുള്ള ഒത്തുകളിയാണോയെന്ന സംശയം ഉയർത്തുന്നതായി യോഗം വിലയിരുത്തി. തടസ്സങ്ങൾ നീക്കി ഉടൻ ബ്ലഡ് സെപറേഷൻ യൂനിറ്റ് സ്ഥാപിച്ച്​ പ്രവർത്തനം ആരംഭിക്കണമെന്ന്​ കാസർകോടിനൊരിടം കൂട്ടായ്മയുടെ ആരോഗ്യ വെബിനാറിൽ ആവശ്യപ്പെട്ടു. ശിഹാബ് മൊഗാർ, നൗഫൽ റഹ്മാൻ, അസ്രിദ്, തൗസീഫ് എരിയാൽ, അഹ്‌റാസ് അബൂബക്കർ, സഫ്‌വാൻ, കെ.പി.എസ് വിദ്യാനഗർ, അഖിൽ രാജ്, അൻഷാദ് ചെമ്മനാട്, റെൻസ് ആംബ്രോസ്, വാസിൽ കോപ്പ, മോഹൻദാസ് വയലാംകുഴി, ബൈജു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.