ആരോഗ്യ സന്ദേശവുമായി പോഷക തോട്ടങ്ങള്‍

കാസർകോട്​: വനിത ശിശു വികസന വകുപ്പും ജില്ല ഐ.സി.ഡി.എസ് ഓഫിസും ചേര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളിലും അംഗൻവാടികളിലും പോഷക തോട്ടങ്ങള്‍ ഒരുക്കുന്നു. പോഷക മാസാചരണത്തി​ൻെറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഐ.സി.ഡി.എസ് പ്രോജക്ട്, ബ്ലോക്ക് ഓഫിസുകള്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്​ഥാപനങ്ങള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ സ്​ഥല ലഭ്യത അനുസരിച്ച് പോഷക തോട്ടങ്ങള്‍ (ന്യൂട്രി ഗാര്‍ഡന്‍) നിര്‍മിക്കും. പി.എച്ച്.സികള്‍, സി.എച്ച്.സികള്‍, മൃഗാശുപത്രികള്‍, ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ല പഞ്ചായത്ത്, ആയുര്‍വേദ ആശുപത്രികള്‍, വില്ലേജ് ഓഫിസുകള്‍, വൃദ്ധ സദനങ്ങള്‍, ചില്‍ഡ്രൻസ് ഹോമുകള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ തോട്ടം നിര്‍മിക്കും. കൃഷിഭവന്‍, വനംവകുപ്പ്, കാര്‍ഷിക സര്‍വകലാശാല, പ്രാദേശിക കര്‍ഷകര്‍ തുടങ്ങി വിവിധയിടങ്ങളില്‍നിന്നും തോട്ട നിര്‍മാണത്തിന് ആവശ്യമായ ഗ്രോ ബാഗുകള്‍, വിത്തുകള്‍, തൈകള്‍, വളങ്ങള്‍ തുടങ്ങിവയ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ അംഗൻവാടികളലും പദ്ധതി നടപ്പാക്കിവരുകയാണ്. ജീവനക്കാരുടെ നിര്‍ദേശാനുസരണം അംഗൻവാടികളിലെ കൗമാരക്കാരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ക്ലബുകളും ചില്‍ഡ്രന്‍സ് ക്ലബുമാണ് പോഷക തോട്ടത്തി‍ൻെറ നിര്‍മാണത്തിനും പരിപാലനത്തിനും മുന്‍കൈ എടുക്കുന്നത്. പച്ചക്കറികളും പഴവര്‍ഗങ്ങളും പോഷക സമൃദ്ധമായ മറ്റു വിളകളുമാണ് പോഷകത്തോട്ടത്തില്‍ ഉള്‍പ്പെടുത്തുക. വിവിധ നിറത്തിലുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും മറ്റു ഭക്ഷ്യവിളകളും പരിചയപ്പെടുത്തി അംഗൻവാടികളില്‍ പരിപാടികള്‍ നടന്നുവരുകയാണ്. ഓരോ ദിവസവും ഓരോ നിറം നല്‍കി ആ നിറത്തിലുള്ള പോഷകാഹാരങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടി നടന്നുവരുന്നതിനിടയിലാണ് പോഷക തോട്ടങ്ങളുടെ നിര്‍മാണം. ജില്ലയില്‍ മാതൃകാ പോഷക തോട്ടം ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബുവി​ൻെറ നേതൃത്വത്തില്‍ കലക്‌ടറേറ്റ് പരിസരത്ത് ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും ജില്ല ഐ.സി.ഡി.എസ് ഓഫിസര്‍ കവിത റാണി രഞ്ജിത്ത് പറഞ്ഞു. KSD PALLIKKARA ANGANWADI നീലേശ്വരം അംഗൻവാടി പരിസരത്ത് പോഷകതോട്ടം ഒരുക്കുന്നു KSD VATTAPPOIL ANGANWADI വട്ടപ്പൊയില്‍ അംഗൻവാടി പരിസരത്ത് പോഷകതോട്ടം ഒരുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.