സ്കൂൾ മതിൽ പുതുക്കിപ്പണിയും: നിർമാണ പ്രവൃത്തി തുടങ്ങി

പടം chr school mathil വെള്ളച്ചാൽ മോഡൽ ​െറസിഡൻഷ്യൽ സ്കൂളിലെ അപകട ഭീഷണി ഉയർത്തുന്ന മതിൽ പുതുക്കിപ്പണിയുന്നതി​ൻെറ ഭാഗമായി മണ്ണ് നീക്കുന്നു ചെറുവത്തൂർ: വെള്ളച്ചാലിലെ പത്തോളം കുടുംബങ്ങൾക്ക് അപകട ഭീഷണി ഉയർത്തി സ്​ഥിതി ചെയ്യുന്ന കരിങ്കൽ മതിൽ പൊളിച്ചുനീക്കും. ഭീഷണിയില്ലാത്തവിധം രണ്ട് തട്ടുകളാക്കി പുതുക്കിപ്പണിയുന്നതിന് വേണ്ടിയാണിത്. ഇതിനായുള്ള നിർമാണ പ്രവൃത്തി തുടങ്ങി. വെള്ളച്ചാൽ മോഡൽ ​െറസിഡൻഷ്യൽ സ്കൂളി​ൻെറ മതിലാണ് സമീപ പ്രദേശത്തിനുതന്നെ ഭീഷണിയായത്. രണ്ട് വർഷം മുമ്പ് കരിങ്കല്ലുകൾ ഉപയോഗിച്ച് നിർമിച്ച മതിലാണിത്. വിദ്യാലയത്തി​ൻെറ തെക്ക്- കിഴക്ക് ഭാഗത്തായി നിർമിച്ച മതിൽ വിള്ളൽ വീണ് അപകട ഭീഷണി ഉയർത്തുകയാണ്. നിലംപതിക്കാമെന്ന അവസ്​ഥയിലുള്ള മതിൽ പുതുക്കിത്തരാൻ കരാറെടുത്ത നിർമിതിതന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. കുന്നിൻപ്രദേശമായതിനാൽ വിദ്യാലയ വളപ്പിൽ മണ്ണ് കൂടുതൽ ഉള്ളതുകൊണ്ടാണ് മതിലിന് വിള്ളൽ വീണതെന്നാണ് അധികൃതർ പറഞ്ഞത്. മണ്ണ് ഇവിടെ നിന്നു കൊണ്ടുപോകാൻ നാട്ടുകാർ സമ്മതിക്കുന്നുമില്ല. അതിനാൽ ഇവിടന്ന് മണ്ണെടുത്ത് കുട്ടികൾക്ക് ഉപകരിക്കും വിധത്തിൽ വിശാലമായ കളിസ്​​ഥലം നിർമിക്കാനാണ് അധികൃതരുടെ ഉദ്ദേശ്യം. അതിനായുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ 165 വിദ്യാർഥികൾ താമസിച്ചുപഠിക്കുന്ന വിദ്യാലയം കൂടിയാണിത്. അപകട ഭീഷണി ഉയർത്തുന്ന മതിൽ പുതിക്കിപ്പണിയുന്നത് പരിസരവാസികൾക്കൊപ്പം ഇതേ വിദ്യാലയത്തിലെ വിദ്യാർഥികൾക്കും അനുഗ്രഹമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.