പിറന്നാൾ ദിനത്തിൽ പതിവുതെറ്റിച്ചില്ല; സി.വിയുടെ പുസ്തകം പ്രകാശനം ചെയ്തു

ചെറുവത്തൂർ: പിറന്നാൾ ദിനത്തിൽ ഇക്കുറിയും മലയാളത്തി​ൻെറ പ്രിയ കഥാകാരൻ പതിവുതെറ്റിച്ചില്ല. അക്ഷരാംബികയുടെ മുന്നിൽനിന്നും ത​ൻെറ പുതിയ പുസ്തകം പ്രകാശനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി, കൊല്ലൂരിൽ നടത്തിവരുന്ന പിറന്നാൾ ആഘോഷം ഇത്തവണ കരിവെള്ളൂർ പലിയേരി മൂകാംബിക ക്ഷേത്രത്തിലേക്ക് മാറ്റി. ഒമ്പതുവർഷം മുമ്പ് പിലിക്കോട് എരവിലിലെ സൗഹൃദ കൂട്ടായ്മയാണ് മലയാളത്തി​ൻെറ അക്ഷരപുണ്യം സി.വി. ബാലകൃഷ്ണ​ൻെറ പിറന്നാൾ ആഘോഷത്തിന് കൊല്ലൂരിൽ തുടക്കം കുറിച്ചത്. ഈ വർഷം പിറന്നാൾ, കോവിഡ് മാനദണ്ഡം പാലിച്ചാകയാൽ നീണ്ട യാത്ര ഉപേക്ഷിച്ച് പലിയേരി മൂകാംബിക ക്ഷേത്രസന്നിധിയിൽ സംഘടിപ്പിക്കുകയായിരുന്നു. 'ദൈവം പിയാനോ വായിക്കുമ്പോൾ' എന്ന പുസ്തകത്തി​ൻെറ പ്രകാശനം നടത്തിയാണ് പിറന്നാൾ ആഘോഷിച്ചത്. പുസ്തകം വത്സൻ പിലിക്കോട്, കരിവെള്ളൂർ രാജന് നൽകി പ്രകാശനം ചെയ്തു. ഓരി ചങ്ങായീസ് കൂട്ടം നടത്തുന്ന ആതുര സേവന പരിപാടിയിൽ വൃക്ക രോഗിക്കുള്ള സഹായധന കൈമാറ്റവും സി.വി. നിർവഹിച്ചു. പിറന്നാൾ ആഘോഷത്തിന് കെ.വി. ബാബുരാജൻ, കെ. ഹരി, നവീൻ ബാബു, ബാബു രചന എന്നിവർ നേതൃത്വം നൽകി. ഓരി കൂട്ടായ്മയുടെ സഹായധന വിതരണത്തിന് വിജേഷ്, വിനീഷ്, പ്രസാദ്, പ്രകാശ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.