എൽ.ജെ.ഡി കർഷകരക്ഷാ സമരം നടത്തി

കാഞ്ഞങ്ങാട്: കർഷക ജീവിതം തകർക്കുന്ന കേന്ദ്ര നടപടികളിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് ജനതാദളി​ൻെറ (എൽ.ജെ.ഡി) നേതൃത്വത്തിൽ കർഷകരക്ഷാ സമരം സംഘടിപ്പിച്ചു. എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലെയും കേന്ദ്രസർക്കാർ ഓഫിസിന് മുന്നിലാണ് ധർണ സംഘടിപ്പിച്ചത്. ബിൽ നടപ്പായാൽ രാജ്യത്തി​ൻെറ ഭക്ഷ്യസുരക്ഷപോലും അപകടത്തിലാകുമെന്ന് എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം എം. കുഞ്ഞമ്പാടി പറഞ്ഞു. ലോക് താന്ത്രിക്ക് ജനതാദൾ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നടന്ന ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗൺസിൽ അംഗം കെ. ദിവ്യ അധ്യക്ഷത വഹിച്ചു. കെ.ടി. സ്കറിയ, ജോയ്, എം. കുമാരൻ, എൻ. വേലായുധൻ, പ്രജീഷ്, കൃഷ്ണൻ പറക്കാട്ട്, കുമാരൻ അരയി, ബിജേഷ്, ജയരാജ് അരയി എന്നിവർ സംസാരിച്ചു. യു.കെ. ജയപ്രകാശ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.