കുരങ്ങുശല്യത്തിനെതിരെ അയറോട്ട് കൂട് സ്​ഥാപിച്ചു

കാസർകോട്​: വന്യജീവി ശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിനെതിരെ പരാതി നല്‍കിയ കെ. നാരായണന്‍, എം.കെ. രാജീവ്, എം.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് ഇനി സമാശ്വസിക്കാം. കുരങ്ങ് ശല്യത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി അയറോട്ട് എന്ന സ്​ഥലത്ത് കുരങ്ങിനെ പിടിക്കുന്നതിനുള്ള കൂട് സ്​ഥാപിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അദാലത്തില്‍ അറിയിച്ചു. വന്യജീവികള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് അപേക്ഷ ലഭിക്കുന്ന മുറക്ക് നഷ്​ടപരിഹാരം നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന കാട്ടുപന്നിയെ തുരത്തുന്നതിനായി എം.കെ. കൃഷ്ണകുമാറിന് തോക്കിന് ലൈസന്‍സ് അനുവദിക്കും. കാര്‍ഷിക ആവശ്യത്തിനായി സൗജന്യ വൈദ്യുതി അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളിച്ചാലിലെ അനീഷ് മാത്യു സമര്‍പ്പിച്ച പരാതിയില്‍, ഇതിനായി അപേക്ഷ സമര്‍പ്പിക്കുന്ന മുറക്ക് അര്‍ഹത പരിഗണിച്ച് ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. രാജപുരം ഫൊറോന ദേവാലയത്തിന് പിന്‍ഭാഗത്തെ 15 മീറ്റര്‍ ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞുവീണുള്ള മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതിക്കായി ഫാ. ജോര്‍ജ് സമര്‍പ്പിച്ച അപേക്ഷയില്‍ വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. അപേക്ഷ ലഭിച്ച് 48 മണിക്കൂറില്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. പാരമ്പര്യേതര ട്രസ്​റ്റി ഒഴിവ് കാസർകോട്​: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചിറ്റാരിക്കാല്‍ ഗ്രാമത്തിലെ കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്​റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര പരിസരവാസികളായ ഹിന്ദുമത വിശ്വാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസി. കമീഷണറുടെ ഓഫിസില്‍ ഒക്‌ടോബര്‍ 16നകം സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.