ജെ.സി.ഐ വാരാഘോഷം സമാപിച്ചു

കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാട്​ ജെ.സി.ഐ വാരാഘോഷത്തി​ൻെറ സമാപനത്തോടനബന്ധിച്ചുള്ള വിവിധ പരിപാടികൾ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. സമാപന പരിപാടികളുടെ ഭാഗമായി ഗുരുവനം കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെറിലേക്ക് മിനറൽ വാട്ടർ കുപ്പികൾ നൽകി. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ഡോക്ടർമാര്‍ക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഹോസ്ദുർഗ് പൊലീസ് സ്​റ്റേഷനിലെ ഉദ്യോഗസ്​ഥർക്കും ആദരം നൽകി. സർക്കിൾ ഇൻസ്പെക്ടർ കെ.പി. ഷൈൻ, ആരോഗ്യപ്രവർത്തകർക്കുവേണ്ടി ജില്ല ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.വി.കെ. പ്രകാശ് എന്നിവർ മെമ​േൻറാ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ജെ.സിഐ പ്രസിഡൻറ് പി. സത്യൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, വി.കെ. സജിത് കുമാർ, എൻ. സുരേഷ്, കെ.വി. ദിനേശൻ, ബി. മധുസൂദനൻ, സി. രഘു, ഡോ.എ.കെ. രാഹുൽ, പി. ഹരിപ്രസാദ്, മുഹമ്മദ് തയിബ്ബ് എന്നിവർ പങ്കെടുത്തു. jci കാഞ്ഞങ്ങാട്​ ജെ.സി.ഐ വാരാഘോഷം സമാപനം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.