Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTജെ.സി.ഐ വാരാഘോഷം സമാപിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജെ.സി.ഐ വാരാഘോഷത്തിൻെറ സമാപനത്തോടനബന്ധിച്ചുള്ള വിവിധ പരിപാടികൾ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. സമാപന പരിപാടികളുടെ ഭാഗമായി ഗുരുവനം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറിലേക്ക് മിനറൽ വാട്ടർ കുപ്പികൾ നൽകി. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ഡോക്ടർമാര്‍ക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ആദരം നൽകി. സർക്കിൾ ഇൻസ്പെക്ടർ കെ.പി. ഷൈൻ, ആരോഗ്യപ്രവർത്തകർക്കുവേണ്ടി ജില്ല ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.വി.കെ. പ്രകാശ് എന്നിവർ മെമേൻറാ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ജെ.സിഐ പ്രസിഡൻറ് പി. സത്യൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, വി.കെ. സജിത് കുമാർ, എൻ. സുരേഷ്, കെ.വി. ദിനേശൻ, ബി. മധുസൂദനൻ, സി. രഘു, ഡോ.എ.കെ. രാഹുൽ, പി. ഹരിപ്രസാദ്, മുഹമ്മദ് തയിബ്ബ് എന്നിവർ പങ്കെടുത്തു. jci കാഞ്ഞങ്ങാട് ജെ.സി.ഐ വാരാഘോഷം സമാപനം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story