'ജീവനക്കാരുടെ ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ ഡ്യൂട്ടി പ്രയാസം സൃഷ്​ടിക്കുന്നു'

കുമ്പള: ജീവനക്കാരുടെ ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ ഡ്യൂട്ടി വിവിധ ആവശ്യങ്ങൾക്ക് സർക്കാർ ഓഫിസിലെത്തുന്ന ജനങ്ങൾക്ക് പ്രയാസം സൃഷ്​ടിക്കുന്നതായി കുമ്പള ഗ്രാമ പഞ്ചായത്ത് സ്​ഥിരം സമിതി അധ്യക്ഷൻ എ.കെ. ആരിഫ്. ഗ്രാമ പഞ്ചായത്തുകളിലടക്കം സർക്കാർ ഓഫിസുകളിൽ കോവിഡ് പ്രിതിരോധത്തി​ൻെറ ഭാഗമായി ജീവനക്കാർ നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഹാജരാവുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത അധികാരികൾക്ക് നൽകിയ നിവേദനത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ആരോഗ്യ വകുപ്പിലെ ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം മുഴുദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മറ്റ് ഓഫിസുകളിലെ ഒട്ടുമിക്ക ജീവനക്കാരും ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാവുന്നത് ജനങ്ങൾക്ക് ചെറിയ ആവശ്യങ്ങൾക്കുപോലും നിരവധി തവണ ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്​ഥയുണ്ടാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കരമടക്കാൻ പോലും ഓഫിസുകൾക്ക് മുന്നിൽ നീണ്ട നിരയാണ്. സാധാരണ ഉടനടി നൽകേണ്ട സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ പോലും ഇത് മാസങ്ങളോളം കാലതാമസമുണ്ടാക്കുന്നു. ഓണം അടക്കമുള്ള, തുടർച്ചയായ സർക്കാർ പതിവു അവധികൾ കൂടാതെയാണ് ഒന്നിടവിട്ട ദിവസങ്ങളിലെ കോവിഡ്കാല അവധി. ഇതിന് പരിഹാരമായി, ദൂരെദിക്കുകളിൽനിന്നും ദിനേന വന്നുപോകുന്ന ജീവനക്കാർക്ക് സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളോ മറ്റേ​െതങ്കിലും തരത്തിലുള്ള യാത്രാസംവിധാനങ്ങളോ ഉണ്ടാക്കി ജീവനക്കാർക്ക് എല്ലാ ദിവസവും ഡ്യൂട്ടിക്ക് ഹാജരാകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.