എം.എൽ.എക്കു നേരെ കരിങ്കൊടി: സി.പി.എം പ്രവർത്തകർ അറസ്​റ്റിൽ

കുമ്പള: സീതാംഗോളിയിലും മുണ്ട്യത്തടുക്കയിലും എം.സി. ഖമറുദ്ദീൻ എം.എൽ.എക്കു നേരെ കരിങ്കൊടി കാണിച്ച സി.പി.എം പ്രവർത്തകർ അറസ്​റ്റിൽ. ശനിയാഴ്ച രാവിലെ സീതാംഗോളിയിൽ മാവേലി സ്​റ്റോർ ഉദ്ഘാടന ചടങ്ങിനെത്തിയ എം.എൽ.എക്ക് നേരെയാണ് സി.ഐ.ടി.യു- സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് പത്തുപേരെ കുമ്പള പൊലീസ് അറസ്​റ്റ്​ ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. സന്തോഷ് കുമാർ (40), മധുസൂതനൻ (32), ഉബൈദ് റഹ്​മാൻ(27), ജഗദീഷ് (27), രാമചന്ദ്ര (36), വിനീഷ് (30), മുഹമ്മദ് അഷ്റഫ് (41), മുഹമ്മദ് അൽതാഫ് ഷെയ്ക്ക് (26), ഗണേശ് (32), പൃഥ്വിരാജ് (31) എന്നിവർക്കെതിരെ കേസെടുത്തു. മുണ്ട്യത്തടുക്ക പള്ളയിൽ ശനിയാഴ്ച രാവിലെ 11.30ഓടെ സർക്കാർ ആയുർവേദ ഉപകേന്ദ്രത്തി​ൻെറ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കാനെത്തിയ എം.എൽ.എക്കു നേരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് നസീറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം പ്രദീപൻ, ലോക്കൽ കമ്മിറ്റി അംഗം സന്തോഷ് കുമാർ, അബ്​ദുൽ മജീദ്, സാബിത് എന്നിവരെ ബദിയടക്ക പൊലീസ് അറസ്​റ്റ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.