നീലേശ്വരം പാലായിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു

കാസർകോട്​: സംസ്​ഥാന സിവില്‍ സപ്ലൈസ്​ കോർപറേഷന്‍ നീലേശ്വരം നഗരസഭയില്‍ അനുവദിച്ച രണ്ടാമത്തെ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ് പാലായിയില്‍ തുറന്നു. എം. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന പ്രസിന സുരേഷിന് നല്‍കി വൈസ് ചെയര്‍പേഴ്‌സൻ വി. ഗൗരി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി. മനോഹരന്‍, കൗണ്‍സിലര്‍മാരായ എറവാട്ട് മോഹനന്‍, പി. ഭാര്‍ഗവി, എം.വി. വനജ, ടി.കെ. രവി, എം. അസിനാര്‍, സി.വി. രാജേഷ്, വെങ്ങാട്ട് കുഞ്ഞിരാമന്‍, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷ്​ണന്‍, നമ്പ്യാര്‍ ലത്തീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ ഏരിയ മാനേജര്‍ ദിനേശന്‍ സ്വാഗതവും താലൂക്ക് സപ്ലൈകോ ഓഫിസര്‍ കെ.എന്‍. ബിന്ദു നന്ദിയും പറഞ്ഞു. prd palai suprmarkat 1 2 നീലേശ്വരം പാലായിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് എം. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.