കെ.എം.സി.സി ഹിമായ പദ്ധതിക്ക്​ തുടക്കം

കാസർകോട്​: ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ ഹിമായ പദ്ധതിയുടെ വിതര​ണോദ്​ഘാടനം മുസ്​ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. പത്തുലക്ഷം രൂപയാണ് ഹിമായ പദ്ധതിയിലൂടെ ആദ്യഘട്ടം നൽകിയത്. ഹൃദ്രോഗം, വൃക്കരോഗം, കാൻസർ എന്നീ രോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻവേണ്ടി ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റി രൂപം നൽകിയ 'ഹിമായ' എന്ന ആതുരസേവന സമാശ്വാസ പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത സഹായം. പദ്ധതിയുടെ ആദ്യ ഗഡുവായി 100 പേർക്കാണ് സഹായം നൽകിയത്. സേവന പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകിയ മുസ്​ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറുമായ അഷ്‌റഫ് എടനീരിനെയും മുസ്​ലിം യൂത്ത് ലീഗ് സംസ്​ഥാന വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ കെ.കെ. ബദ്‌റുദ്ദീനെയും ആദരിച്ചു. ജില്ല മുസ്​ലിം ലീഗ് പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് സംസ്​ഥാന ട്രഷറർ സി.ടി. അഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ജില്ല മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്​ദുറഹിമാൻ, ഹനീഫ ടി.ആർ. മേൽപറമ്പ, ജില്ല മുസ്​ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.ജി.സി. ബഷീർ, കെ.എം.സി.സി സംസ്​ഥാന സീനിയർ വൈസ് പ്രസിഡൻറ്​ എം.സി. ഹസൈനാർ ഹാജി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ്​ അബ്​ദുല്ല ആറങ്ങാടി സ്വാഗതവും അഷറഫ് പാവൂർ നന്ദിയും പറഞ്ഞു. himaya ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ ഹിമായ പദ്ധതിയുടെ വിതരണോദ്​ഘാടന ചടങ്ങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.