മെട്ടമ്മൽ മിനി സ്​റ്റേഡിയം മഹമൂദ് ഹാജി സ്മാരകം

തൃക്കരിപ്പൂർ: മെട്ടമ്മൽ ഗവ.വെൽഫെയർ യു.പി സ്കൂൾ മിനി സ്​റ്റേഡിയം മെട്ടമ്മലി​ൻെറ വികസന ശിൽപി എൻ. മഹമൂദ് ഹാജിയുടെ സ്മാരകമാക്കാൻ തൃക്കരിപ്പൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. വയലോടി കമ്യൂണിറ്റി ഹാളിന് ഹരിജനോദ്ധാരണ നായകനും തൃക്കരിപ്പൂർ പഞ്ചായത്ത് അംഗവുമായിരുന്ന ഇ. രാഘവ​ൻെറ പേര് നൽകാനും തീരുമാനിച്ചു. മെട്ടമ്മൽ വാർഡ് മെംബർ സത്താർ വടക്കുമ്പാട് പ്രമേയം അവതരിപ്പിച്ചു. ഐകകണ്​ഠ്യേനയാണ് ഭരണസമിതി പ്രമേയം അംഗീകരിച്ചത്. പ്രസിഡൻറ്​ വി.പി.ഫൗസിയ അധ്യക്ഷത വഹിച്ചു. പടം: TKP_E Raghavan TKP_Mahmood Haji എൻ.മഹമൂദ് ഹാജി, ഇ. രാഘവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.